Asianet News MalayalamAsianet News Malayalam

മാതൃകയായി മോഹൻലാല്‍ ആരാധകര്‍, അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ

മോഹൻലാലിന്റെ ജന്മദിനത്തില്‍ മാതൃകയായി ആരാധകര്‍.

K K Shailaja wishes actor Mohanlal
Author
Thiruvananthapuram, First Published May 21, 2020, 6:16 PM IST

മോഹന്‍ലാലിന്റെ ജന്മ ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയ്ക്ക് അവയവദാന സമ്മതപത്രം നല്‍കി  ആരാധകര്‍. ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ നന്ദി അറിയിച്ചു.

കെ കെ ശൈലജയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയ്ക്ക് അവയവദാന സമ്മതപത്രം നല്‍കി വേറിട്ടൊരു മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍.  ഫാന്‍സുകാര്‍ ഇങ്ങനെയൊരു രീതി തെരഞ്ഞെടുത്തത് അഭിനന്ദനാര്‍ഹമാണ്. മോഹന്‍ലാലിന് സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു.

മലയാളത്തിലെ അഭിമാനമായ മോഹന്‍ലാലിന് ആരോഗ്യ വകുപ്പുമായി അടുത്ത ബന്ധമുണ്ട്. പൊതുജനാരോഗ്യത്തിന് വേണ്ടി അദ്ദേഹം നല്‍കിയ അവബോധ പ്രവര്‍ത്തനങ്ങള്‍ നന്ദിയോടെ ഓര്‍ക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ പല അവബോധ പ്രവര്‍ത്തനങ്ങളിലും മോഹന്‍ലാല്‍ ഭാഗമാകാറുണ്ട്. അവയവദാന രംഗത്തെ വലിയ കരുത്തായി മൃതസഞ്ജീവനി വളര്‍ന്നിട്ടുണ്ട്. മൃതസഞ്ജീവിനിയുടെ ബ്രാന്റ് അംബാസഡര്‍ കൂടിയാണ് മോഹന്‍ലാല്‍. അവയവദാനത്തിലൂടെ ഒരുപാട് പേര്‍ക്കാണ് ജീവന്‍ രക്ഷിക്കാനായത്. ഒരാള്‍ മരണമടയുന്നത് ഏറെ സങ്കടകരമായ കാര്യമാണ്. എന്നാല്‍ നാളെ ഇല്ലാതായി പോകുന്ന അവയവങ്ങള്‍ മറ്റൊരാള്‍ക്ക് ദാനം നല്‍കിയാല്‍ അതില്‍ പരം നന്മ മറ്റൊന്നില്ല.

Follow Us:
Download App:
  • android
  • ios