സൂര്യ ചിത്രം 'കാപ്പാന്റെ' ഓഡിയോ ലോഞ്ച് ആഘോഷമാക്കി മോഹൻലാലും രജനികാന്തും.  ചെന്നൈയിലെ ശ്രീ രാമചന്ദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയിലാണ് സൂപ്പർ സ്‌റ്റാർ രജനികാന്തും മോഹൻലാലും വേദി പങ്കിട്ടത്. സംവിധായകൻ ഷങ്കറും വൈരമുത്തുവും ചടങ്ങില്‍ പ്രധാന അതിഥികളായിരുന്നു. 

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമായി സൂര്യയും എത്തുന്നു. ജില്ലക്കു ശേഷം മോഹന്‍ലാൽ കോളിവുഡിൽ എത്തുന്നു എന്ന പ്രത്യേകതയും കാപ്പാനുണ്ട്

ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. 'അയന്‍', 'മാട്രാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് 'കാപ്പാന്‍'. ഓഗസ്റ്റ് 30 -ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.