കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ ഇറക്കിയിരുന്ന മാരുതി കാസറ്റ് ഉടമയാണ് കബീർ

കൊച്ചി: മിമിക്രി കലാകാരൻ കലാഭവൻ കബീർ അന്തരിച്ചു. ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണതായിരുന്നു. 45 വയസായിരുന്നു. ഇന്ന് രാത്രി എട്ട് മണിയോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ ഷട്ടിൽ അക്കാദമിയിൽ കളിക്കുന്നതിനിടെയാണ് തളർന്ന് വീണത്. സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ ഇറക്കിയിരുന്ന മാരുതി കാസറ്റ് ഉടമയാണ് കബീർ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred