കഴുത്തിലെ ടാറ്റൂവിന്റെ ഫോട്ടോ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശൻ.

പ്രിയദര്‍ശന്റെയും ലിസിയുടെയും മകളാണ് കല്യാണി. മാതാപിതാക്കളുടെ പേരിലല്ലാതെ നടിയെന്ന നിലയിലും ഇപോള്‍ പ്രേക്ഷകര്‍ക്ക് കല്യാണി പ്രിയദര്‍ശനെ അറിയാം. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കാൻ കല്യാണി പ്രിയദര്‍ശനായി. ഇപോഴിതാ തന്റെ കഴുത്തിലെ ടാറ്റൂ കല്യാണി പ്രിയദര്‍ശൻ വെളിപ്പെടുത്തിയതാണ് ചര്‍ച്ച.

ടാറ്റൂ ചോദിക്കുന്ന എല്ലാവരോടുമായി. ഇതാ ടാറ്റൂവിന്റെ ഒരു ഫോട്ടോ, നടിയാകുമെന്ന് വിചാരിക്കുന്നതിനു എത്രയോ മുന്നേ ഉള്ളതാണ് ഇതെന്നും ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച് കല്യാണി പ്രിയദര്‍ശൻ എഴുതുന്നു. ഒട്ടേറെ പേരാണ് കല്യാണി പ്രിയദര്‍ശന് ആശംസകളുമായി എത്തുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലാണ് കല്യാണി പ്രിയദര്‍ശൻ അഭിനയിക്കുന്നത്.

ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിര്‍മിക്കുന്നത്.

പൃഥ്വിരാജിന്റെ ജോഡിയായിട്ടാണ് കല്യാണി പ്രിയദര്‍ശൻ ബ്രോ ഡാഡിയില്‍ അഭിനയിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.