സംവിധായകൻ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശൻ നായികയായി സജീവമാകുകയാണ്. തെന്നിന്ത്യയില്‍ എല്ലാ ഭാഷകളിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കല്യാണി പ്രിയദര്‍ശൻ. കല്യാണി പ്രിയദര്‍ശന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തിയേറ്ററിലും കല്യാണി പ്രിയദര്‍ശന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ്  ലഭിക്കുന്നത്. തനിക്ക് ഇഷ്‍ടപ്പെട്ട നടൻ ആരെന്ന് കല്യാണി പ്രിയദര്‍ശൻ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.

ഏറ്റവും ഇഷ്‍ടപ്പെട്ട താരം ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം പറയാനാകുമോയെന്നായിരുന്നു കല്യാണി പ്രിയദര്‍ശൻ ആദ്യം മറുപടിയായി പറഞ്ഞത്. എന്നാല്‍ പെട്ടെന്നുതന്നെ മോഹൻലാലാണ് തന്റെ ഇഷ്‍ടപ്പെട്ട നടനെന്ന് കല്യാണി പ്രിയദര്‍ശൻ പറയുകയായിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനാകുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ട്.  തെലുങ്ക് ചിത്രമായി രണനഗരം ആണ് കല്യാണി പ്രിയദര്‍ശന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.