Asianet News MalayalamAsianet News Malayalam

'അധികാരത്തിലേറിയാൽ വീട്ടമ്മമാർക്ക് മാസശമ്പളം',വമ്പൻ വാഗ്ദാനവുമായി കമൽഹാസൻ

തെരഞ്ഞെടുപ്പിൽ ഡിഎംകെ, അണ്ണാഡിഎംകെ കഴകങ്ങളുമായി സഖ്യമുണ്ടാക്കില്ലെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. 

kamal haasan announced salary for housewives in tamilnadu
Author
CHENNAI, First Published Dec 21, 2020, 12:02 PM IST

ചെന്നൈ: തമിഴ്നാട്ടിൽ അധികാരത്തിൽ എത്തിയാൽ വീട്ടമ്മമാർക്ക് സ്ഥിരം മാസശമ്പളം നൽകുമെന്ന നിർണായക പ്രഖ്യാപനവുമായി കമൽഹാസൻ. സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകും. എല്ലാ വീടുകളിലും സൗജന്യമായി ഒരു കംപ്യൂട്ടർ നൽകുംകർഷകർക്ക് ധനസഹായം നൽകുമെന്നും കമൽഹാസൻ വ്യക്തമാക്കി. രജനികാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ കൃത്യസമയത്ത് പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ച കമൽഹാസൻ രജനിയുടെ പാർട്ടി പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും അണികളോട് ആവശ്യപ്പെട്ടു.

അതേ സമയം വരുന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെ, അണ്ണാഡിഎംകെ കഴകങ്ങളുമായി സഖ്യമുണ്ടാക്കില്ലെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. അതിനിടെ തമിഴ്നാട്ടിൽ കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യവുമായി സഹകരിക്കുമെന്ന് ആം ആദ്മി വ്യക്തമാക്കി.  ചർച്ച നടന്നെന്നും സഖ്യമുണ്ടാകുമെന്നും ആം ആദ്മി തമിഴ്നാട് നേതൃത്വം അറിയിച്ചു. 

 

Follow Us:
Download App:
  • android
  • ios