പരമാവധി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് എസ് പി ബാലസുബ്രഹ്മണ്യം ഇപ്പോള്‍ ഉള്ളതെന്ന് വൈകിട്ടത്തെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ആരോഗ്യനില കൂടുതൽ വഷളായെന്നും ബുള്ളറ്റിനിൽ ഉണ്ടായിരുന്നു

ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തെ സന്ദര്‍ശിച്ച് കമല്‍ ഹാസന്‍. എസ് പി ബിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് എംജിഎം ആശുപത്രി വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് കമല്‍ ഹാസന്‍ ആശുപത്രിയിലെത്തിയത്. ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. 

Add Asianetnews as a Preferred SourcegooglePreferred

എസ്‍‍പിബിയുടെ ആരോഗ്യനിലയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാകാത്ത സ്ഥിതിയാണെന്നാണ് ഡോക്ടർമാർ അറിയിച്ചെന്ന് കമൽഹാസൻ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിദഗ്‍ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹമെന്നും. 

പരമാവധി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് എസ് പി ബാലസുബ്രഹ്മണ്യം ഇപ്പോള്‍ ഉള്ളതെന്ന് വൈകിട്ടത്തെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ആരോഗ്യനില കൂടുതൽ വഷളായെന്നും ബുള്ളറ്റിനിൽ ഉണ്ടായിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടിൽ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കി. ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില തീർത്തും വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. തുടർന്ന് സെപ്തംബർ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന ആശ്വാസ വാർത്തയും പുറത്തു വന്നു. കൊവിഡ് മുക്തനായെങ്കിലും ആരോ​ഗ്യസ്ഥിതി മെച്ചപ്പെടാഞ്ഞതിനാൽ അദ്ദേഹം വെന്‍റിലേറ്ററില്‍ തന്നെയാണെന്നും അന്ന് മകൻ എസ് പി ചരൺ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

"