ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന മാസ്റ്റര്‍. ചിത്രം പ്രദര്‍ശനത്തിനെത്തും മുന്നേ കമല്‍ഹാസൻ നായകനാകുന്ന ചിത്രവും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്തയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത കമല്‍ഹാസൻ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു ഫോട്ടോയും കമല്‍ഹാസൻ പുറത്തുവിട്ടിട്ടുണ്ട്. മറ്റൊരു യാത്ര തുടരുന്നുവെന്നാണ് കമല്‍ഹാസൻ എഴുതിയിരിക്കുന്നത്. ഒരിക്കല്‍ അവിടെ ഒരു പ്രേതം ഉണ്ടായിരുന്നുവെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും ആരാധകര്‍ ചോദിക്കുന്നത്. അനിരുദ്ധ് രവിചന്ദെര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമ നിര്‍മിക്കുന്നത് കമല്‍ഹാസന്റെ തന്നെ രാജ്‍കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ്.