ഈ ഒരു ടീസറിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ നടത്തിയ അധ്വാനവും മേക്കിം​ഗ് വീഡിയോയില്‍ കാണാം.

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കനകം കാമിനി കലഹം'.'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25' എന്ന അരങ്ങേറ്റചിത്രത്തിനു ശേഷം രതീഷിന്‍റേതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് ഇത്. അബ്സേഡ് ഹ്യൂമര്‍ (Absurd Humour) പരീക്ഷിക്കുന്ന ചിത്രമാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. ​ഗ്രാഫിക്സിന് തുല്യമായിരുന്നു ടീസർ. ഇപ്പോഴിതാ ടീസറിന്റെ മേക്കിം​ഗ് വീഡിയോ പങ്കുവയ്ക്കുകയാണ് അണിയറ പ്രവർത്തകർ. 

ഈ ഒരു ടീസറിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ നടത്തിയ അധ്വാനവും മേക്കിം​ഗ് വീഡിയോയില്‍ കാണാം. സെറ്റ് മുഴുവന്‍ തയ്യാറാക്കുന്ന വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പേര് അടക്കം ഉണ്ടാക്കിയിരിക്കുന്ന വീഡിയോയില്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാകുന്നുണ്ട്.

വിദേശ ഓപറ വേദിയെ അനുസ്മരിപ്പിക്കുന്ന സെറ്റപ്പില്‍ ഒരു നിശ്ചലദൃശ്യം പോലെയാണ് ടീസറില്‍ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. നിവിന്‍ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യന്‍ രാജാവിന്റെയും രാജ്ഞിയുടെയും വേഷത്തിലാണ് എത്തിയിരിക്കുന്നത്.

വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്‌സിന്‍റെ ബാനറിൽ നിവിൻ പോളി തന്നെയാണ് നിര്‍മ്മാണം. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റർ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സംഗീതം യാക്സൻ ഗാരി പെരേര, നേഹ നായർ. ആർട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുൽപ്പള്ളി. വസ്ത്രാലങ്കാരം മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ. പരസ്യകല ഓൾഡ് മങ്ക്സ്.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona