തമിഴ്‍നാടിന്റെ മുൻ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിതം പറയുന്ന സിനിമയാണ് കങ്കണ പൂര്‍ത്തീകരിച്ചിരിക്കുന്നത്. തലൈവി എന്ന സിനിമയില്‍ ജയലളിതയായിട്ടാണ് കങ്കണ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കങ്കണ തന്റെ അടുത്ത സിനിമകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. കങ്കണ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളുള്ള ചിത്രമായിരിക്കും കങ്കണ പുതുതായി അഭിനയിക്കുന്നത്.

തേജസ്, ധകാഡ് എന്നീ ചിത്രങ്ങളിലാണ് കങ്കണ അഭിനയിക്കുന്നത്. മണാലിയില്‍ ഇതിന്റെ തയ്യാടെപ്പുകള്‍ കങ്കണ തുടങ്ങി. ആക്ഷൻ രംഗങ്ങള്‍ക്കു വേണ്ടിയാണ് കങ്കണ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ജയലളിതയായി അഭിനയിക്കുന്നതിന് 20 കിലോ കൂട്ടിയിരുന്ന കങ്കണ അത് കുറയ്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇക്കാര്യവും കങ്കണ തന്നെയാണ് അറിയിച്ചത്. തേജസില്‍ മിലിട്ടറി ഓഫീസറായിട്ടും ധകാഡില്‍ ചാര വനിതയായിട്ടുമാണ് കങ്കണ അഭിനയിക്കുന്നത്.

എ എല്‍ വിജയ്‍ ആണ് തലൈവി എന്ന സിനിമ സംവിധാനം ചെയ്യുന്നത്.

തലൈവിയുടെ ഫസ്റ്റ് ലുക്ക് വിവാദമായിരുന്നു. ജയലളിതയുടെ രൂപമല്ല കങ്കണയ്‍ക്ക് എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.