Asianet News MalayalamAsianet News Malayalam

സിനിമ മാഫിയെ നേരിടാനുള്ള മനക്കരുത്ത് നിനക്ക് ഉണ്ടാകുമെന്നാണ് കരുതിയത്, പക്ഷേ; സുശാന്തിന്റെ ജന്മദിനത്തിൽ കങ്കണ

കഴിഞ്ഞ വർഷം ജൂൺ 14നാണ് ബാന്ദ്രയിലെ വസതിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം ആത്മഹത്യയാണെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തൽ.

kangana ranaut remembers sushant singh rajput on his birthday
Author
Mumbai, First Published Jan 21, 2021, 5:52 PM IST

കാലത്തിൽ പൊലിഞ്ഞ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ 35ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് നടി കങ്കണ റണൗട്ട്. സിനിമ മാഫിയെ നേരിടാനുള്ള മനക്കരുത്ത് സുശാന്തിന് ഉണ്ടാകുമെന്നാണ് താൻ കരുതിയതെന്നും ആ വിചാരത്തെയോർത്ത് ദുഃഖമുണ്ടെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു. മരിക്കുന്നതിനു മുമ്പ് സുശാന്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ച കാര്യങ്ങൾ മറക്കരുത്. സിനിമ മാഫിയ തന്നെ വേട്ടയാടുന്നുണ്ടെന്നും ഇൻഡസ്ട്രിയിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുന്നുണ്ടെന്നും സുശാന്ത് എഴുതിയതായും താരം കുറിക്കുന്നു. 

കങ്കണ റണൗട്ടിന്റെ വാക്കുകൾ

പ്രിയ സുശാന്ത്, സിനിമ മാഫിയ നിങ്ങളെ ഒഴിവാക്കുകയും ഉപദ്രവിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ പലതവണ സഹായത്തിനായി അഭ്യർത്ഥിച്ചു. നീ സങ്കടപ്പെട്ടിരുന്ന സമയങ്ങളിൽ കൂടെ ഇല്ലാതിരുന്നതിൽ ഞാൻ ഖേഃദിക്കുകയാണ്. സിനിമ മാഫിയെ നേരിടാനുള്ള മനക്കരുത്ത് നിനക്ക് ഉണ്ടാകുമെന്നാണ് ഞാൻ കരുതിയത്. ആ വിചാരത്തെയോർത്ത് എനിക്ക് ദുഃഖമുണ്ട്.

മരിക്കുന്നതിന് മുമ്പ് സുശാന്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ച കാര്യങ്ങൾ മറക്കരുത്. സിനിമ മാഫിയ വേട്ടയാടുന്നുണ്ടെന്നും ഇൻഡസ്ട്രിയിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുന്നുണ്ടെന്നും സുശാന്ത് എഴുതി. നെപോട്ടിസം ശക്തമാണെന്ന് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തി. ചിലർ സുശാന്തിന്റെ സൂപ്പർഹിറ്റ് സിനിമകൾ പരാജയമാണെന്ന് വിധിയെഴുതി. 

യാഷ് രാജ് ഫിലിംസ് നിന്നെ ഒഴിവാക്കുവാൻ ശ്രമിച്ചു. കരൺ ജോഹർ നിനക്ക് വലിയ സ്വപ്‌നങ്ങൾ വാഗ്ദാനം ചെയ്തു. അതേ സമയം നിന്റെ സിനിമകളുടെ റിലീസ് തടഞ്ഞു. നീയൊരു മോശം നടനാണെന്ന് ലോകത്തോട് അയാൾ വിളിച്ച് പറഞ്ഞു. മഹേഷ് ഭട്ടിന്റെ കുട്ടികൾ നിന്നെ മാനസികമായി ഉപദ്രവിച്ചു. അവരതിൽ ഇപ്പോൾ ദുഃഖിക്കുന്നു.

കഴിഞ്ഞ വർഷം ജൂൺ 14നാണ് ബാന്ദ്രയിലെ വസതിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം ആത്മഹത്യയാണെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തൽ. സുശാന്തിന്റെ മരണത്തിന് ഒരാഴ്ച മുൻപ് മുൻ മാനേജർ ദിഷ സാലിയാൻ കെട്ടിടത്തിൽ നിന്നു വീണുമരിച്ചിരുന്നു. ആ സംഭവവുമായി നടന്റെ മരണത്തിനു ബന്ധമുണ്ടെന്ന വാദവും ഉയർന്നു.

Follow Us:
Download App:
  • android
  • ios