മകന്‍ തൈമൂറിനെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും കമന്‍റുകളും ഒരു പരിധി വിടുന്നുണ്ടെന്നാണ് കരീന എന്ന അമ്മയുടെ തോന്നല്‍.

മുംബൈ: താരങ്ങളും താരങ്ങളുടെ മക്കളുമെല്ലാം ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ട വിഷയങ്ങളാണ്. അവര്‍ എവിടെയൊക്കെ പോകുന്നു, എന്ത് തരം വസ്ത്രം ധരിക്കുന്നു, ഇഷ്ട്ടപ്പെട്ട ഭക്ഷണം ഏതാണ് എന്നൊക്ക അറിയാന്‍ ആരാധകര്‍ക്ക് എല്ലായിപ്പോഴും കൗതുകമാണ്. എന്നാല്‍ ഒരു പരിധി വിട്ടാല്‍ ആര്‍ക്കും ദേഷ്യം വരില്ലേ? 

മകന്‍ തൈമൂറിനെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും കമന്‍റുകളും ഒരു പരിധി വിടുന്നുണ്ടെന്നാണ് കരീന എന്ന അമ്മയുടെ തോന്നല്‍. മകനെ നോക്കാത്ത അമ്മയെന്നും തൈമൂറിനെ പട്ടണിക്കിടുകയാണെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് കിടിലം മറുപടി പറഞ്ഞിരിക്കുകയാണ് കരീന. തൈമൂറിന് വെറും രണ്ട് വയസേ ആയിട്ടുള്ളു. 

മാധ്യമങ്ങള്‍ അവനെ വിടാതെ എന്നും പിന്തുടരുകയാണ്. തൈമൂറിന്‍റെ ഭക്ഷണത്തെക്കുറിച്ചും എവിടെയൊക്കെയാണ് തൈമൂര്‍ പോകുന്നതെന്നും അന്വേഷിക്കുന്നു. എന്താണ് ഇവര്‍ ചെയ്യുന്നത്. തൈമൂര്‍ പട്ടണികിടക്കുകയല്ല. അവനിപ്പോള്‍ കുറച്ചധികം ഭക്ഷണം കഴിക്കുന്നുണ്ടെന്നും നന്നായി തടിക്കാന്‍ തുടങ്ങിയിരിക്കുന്നെന്നും കരീന പറഞ്ഞു.