Asianet News MalayalamAsianet News Malayalam

കരിക്ക് നെറ്റ്ഫ്‌ളിക്‌സില്‍ അരങ്ങേറ്റം കുറിക്കുന്നു; 'റിപ്പര്‍' ഏപ്രില്‍ 3ന്

അനു കെ അനിയന്‍, ജീവന്‍ സ്റ്റീഫന്‍, അര്‍ജുന്‍ രത്തന്‍, ശബരീഷ് സജിന്‍, കിരണ്‍ വിയ്യത്ത് എന്നിവരാണ് പോസ്റ്ററിലുള്ളത്.
ത്രില്ലര്‍ സ്വഭാവമുള്ള കോമഡി വീഡിയോയാണ് ഇതെന്നാണ് സൂചന. 

kariikku sketch video will be released on netflix
Author
Kochi, First Published Mar 31, 2021, 9:00 PM IST

കൊച്ചി: കണ്ടന്‍റ് ക്രിയേറ്റര്‍മാരായ കരിക്ക് നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെ അരങ്ങേറ്റം കുറിക്കുന്നു. റിപ്പര്‍ എന്ന പേരിലുള്ള സ്‌കെച്ച് വീഡിയോയാണ് നെറ്റ്ഫ്‌ളിക്‌സില്‍ കരിക്ക് ആദ്യമായി അവതരിപ്പിക്കുന്നത്. വീഡിയോയുടെ പോസ്റ്ററും കരിക്ക് ടീം പുറത്തുവിട്ടിട്ടുണ്ട്. 

അനു കെ അനിയന്‍, ജീവന്‍ സ്റ്റീഫന്‍, അര്‍ജുന്‍ രത്തന്‍, ശബരീഷ് സജിന്‍, കിരണ്‍ വിയ്യത്ത് എന്നിവരാണ് പോസ്റ്ററിലുള്ളത്.
ത്രില്ലര്‍ സ്വഭാവമുള്ള കോമഡി വീഡിയോയാണ് ഇതെന്നാണ് സൂചന. നെറ്റ്ഫ്ലിക്സിന് പുറമേ ഐജി ടിവി, യൂട്യൂബ് എന്നിവയിലും ഏപ്രില്‍ മൂന്നാം തീയതി രാവിലെ 11 മണിക്ക് വീഡിയോ റിലീസ് ചെയ്യും.

Follow Us:
Download App:
  • android
  • ios