Asianet News MalayalamAsianet News Malayalam

താരസുന്ദരിക്ക് ജന്മദിന ആശംസകള്‍, അപൂര്‍വ ഫോട്ടോകള്‍ പങ്കുവെച്ച് സഹോദരി

പ്രേക്ഷകരുടെ പ്രിയനായികയ്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് കുട്ടിക്കാല ഫോട്ടോകള്‍ പങ്കുവെച്ച് സഹോദരി.

Karisma Kapoors birthday wishes to her sister Kareena Kapoor
Author
Kochi, First Published Sep 21, 2021, 5:07 PM IST

പ്രേക്ഷകരുടെ പ്രിയതാരം കരീന കപൂറിന്റെ ജന്മദിനമാണ് ഇന്ന്. കരീന കപൂറിന് ജന്മദിന ആശംസകളുമായി താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തുന്നു. കരീന കപൂറിന്റെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. കരീന കപൂറിന്റെ കുട്ടിക്കാല ഫോട്ടോ പങ്കുവെച്ചാണ് നടിയും സഹോദരിയുമായ കരിസ്‍മ കപൂര്‍ ആശംസകള്‍ നേരുന്നത്.

നടൻ രണ്‍ധിര്‍ കപൂറിന്റെയും ബബിത കപൂറിന്റെയും ഇളയമകളായിട്ട് 1980ലാണ് കരീന കപൂറിന്റെ ജനനം. നിനക്കൊപ്പം ഞങ്ങള്‍ എന്നും ഉണ്ടാകും എന്നാണ് കരീനയുടെ മൂത്ത സഹോദരിയും നടിയുമായ കരിസ്‍മ കപൂര്‍ ജന്മദിന ആശംസകള്‍ നേര്‍ന്ന് പറയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സഹോദരിയാണ് കരീനയെന്നും കരിസ്‍മ കപൂര്‍ പറയുന്നു. കരീനയുടെ കുട്ടിക്കാലത്തെ അപൂര്‍വ ഫോട്ടോകളും കരിസ്‍മ കപൂര്‍ പങ്കുവെച്ചിട്ടുണ്ട്.

റെഫ്യൂജി എന്ന ബോളിവുഡ് ചിത്രത്തില്‍ 2010ല്‍ അഭിഷേക് ബച്ചന്റെ നായികയായിട്ടാണ് കരീന കപൂര്‍ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്.

ആമിര്‍ ഖാൻ നായകനാകുന്ന ചിത്രമായ ലാല്‍ സിംഗ് ചദ്ധ ആണ് കരീന കപൂറിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം.

Follow Us:
Download App:
  • android
  • ios