ധനുഷിനെ ടൈറ്റില്‍ കഥാപാത്രമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്‍ത 'കര്‍ണ്ണന്‍റെ' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിലൂടെ എത്തുന്ന ചിത്രം ഈ മാസം 14നാണ് പ്രേക്ഷകരിലേക്ക് എത്തുക. സമീപകാല തമിഴ് സിനിമയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണിത്.

പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ അരങ്ങേറ്റ ചിത്രം 'പരിയേറും പെരുമാളി'നു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്‍ത ചിത്രമാണിത്. കൊവിഡ് ആദ്യ തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ റിലീസ് മാസങ്ങളോളം നീണ്ടെങ്കിലും ചിത്രം തിയറ്ററുകളില്‍ത്തന്നെ എത്തിച്ചാല്‍ മതിയെന്ന് നിര്‍മ്മാതാക്കള്‍ നിലപാട് എടുക്കുകയായിരുന്നു. 

മലയാളത്തില്‍ നിന്ന് രണ്ട് പ്രധാന താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടരാജന്‍ സുബ്രഹ്മണ്യന്‍, യോഗി ബാബു എന്നിവരും അഭിനയിക്കുന്നുണ്ട്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം തേനി ഈശ്വര്‍. എഡിറ്റിംഗ് സെല്‍വ ആര്‍ കെ. കലാസംവിധാനം താ രാമലിംഗം. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ഏപ്രിലില്‍ ഒന്‍പതിന് ആയിരുന്നു തിയറ്റര്‍ റിലീസ്.