2018 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നായ

പരിയേറും പെരുമാള്‍ എന്ന ശ്രദ്ധേയ തമിഴ് ചിത്രത്തിലെ കറുപ്പി എന്ന കഥാപാത്രമായി എത്തിയ നായയ്ക്ക് ദാരുണാന്ത്യം. ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച വിജയമുത്തുവിന്‍റെ വളര്‍ത്തുനായയായിരുന്നു ഇത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന്‍റെ ശബ്ദം കേട്ട് വിരണ്ട് ഓടുന്നതിനിടെ വാഹനമിടിച്ചാണ് അന്ത്യം. തമിഴ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ മാരി സെല്‍വരാജിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്നു 2018 ല്‍ പുറത്തെത്തിയ പരിയേറും പെരുമാള്‍. ജാതിരാഷ്ട്രീയം മൂര്‍ച്ചയോടെ പറഞ്ഞ ചിത്രത്തില്‍ കറുപ്പി എന്ന, നായയുടെ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ചിത്രത്തില്‍ കതിര്‍ അവതരിപ്പിച്ച പരിയന്‍ എന്ന നായക കഥാപാത്രത്തിന്‍റെ വളര്‍ത്തുനായയായിരുന്നു കറുപ്പി. മേല്‍ജാതിക്കാരാല്‍ ഈ നായ കൊലചെയ്യപ്പെടുന്നിടത്താണ് ചിത്രത്തിന്‍റെ തുടക്കം. ചിത്രം പ്രേക്ഷകശ്രദ്ധയും നിരൂപകപ്രീതിയും നേടിയപ്പോള്‍ ഈ നായയും ഏറെ ശ്രദ്ധ നേടിയിരുന്നു.

ALSO READ : ഇന്ദ്രന്‍സിനൊപ്പം ജാഫര്‍ ഇടുക്കി; 'ഒരുമ്പെട്ടവന്‍' മോഷന്‍ പോസ്റ്റര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം