കീര്‍ത്തി സുരേഷ് നായകയാകുന്ന ചിത്രം ആണ് സാനി കൈദം.

കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രമാണ് സാനി കൈദം. സാനി കൈദം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടക്കമുള്ളവ ചര്‍ച്ചയായിരുന്നു. സെറ്റില്‍ നിന്നുള്ള ഫോട്ടോയും ഓണ്‍ലൈനില്‍ തരംഗമായാരുന്നു. ഇപോഴിതാ സിനിമയുടെ ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്.

സാനി കൈദം എന്ന ചിത്രം .1980 കളിലെ ഒരു ആക്ഷന്‍-ഡ്രാമയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകൻ സെല്‍വരാഘവൻ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സെല്‍വരാഘവന്റെ സഹോദരിയായിട്ട് ആണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. വ്യത്യസ്‍തമായ മേക്കോവറില്‍ ആണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷും സെല്‍വരാഘവനും അഭിനയിക്കുന്നത്.

 സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അരുണ്‍ മാത്തേശ്വരമാണ് ചിത്ത്രിന്റെ സംവിധാനവും തിരക്കഥയും.