സിങ്കം സംവിധായകൻ ഹരിയുടെ സിനിമയില്‍ അരുണ്‍ വിജയ് ആണ് നായകൻ.

സിങ്കം സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഹരി. അരുണ്‍ വിജയ്‍യെ നായകനാക്കി വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഹരി. സിനിമയുടെ പ്രഖ്യാപനം ഹരി തന്നെയായിരുന്നു നടത്തിയത്. ഇപോഴിതാ പ്രിയ ഭവാനി ശങ്കര്‍ നായികയാകുന്ന സിനിമയുടെ വിശേഷങ്ങളുമായി അരുണ്‍ വിജയ് രംഗത്ത് എത്തിയിരിക്കുകയാണ്.

View post on Instagram


 ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് ഹരിയുടെ പുതിയ സിനിമ. എങ്കിലും മാസ് ചിത്രമായിരിക്കും ഇതെന്ന് തന്നെയാണ് അരുണ്‍ വിജയ് പറഞ്ഞിരുന്നത്. സിനിമയുടെ വിശേഷങ്ങളുടെ ഒരു ചിത്രമാണ് അരുണ്‍ വിജയ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. കെജിഎഫ് വില്ലനായി ശ്രദ്ധ നേടിയ രാമചന്ദ്ര രാജു എന്ന റാമും സിനിമയില്‍ ഉണ്ടെന്നാണ് ഫോട്ടോ പങ്കുവെച്ച് അരുണ്‍ വിജയ് വ്യക്തമാക്കിയിരിക്കുന്നത്.

ഹരി സംവിധാനം ചെയ്‍ത് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം പരാജയമായിരുന്നു.

അതുകൊണ്ടുതന്നെ വൻ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഭാര്യാസഹോദരൻ കൂടിയായ അരുണ്‍ വിജയ്‍യനെ നായകനാക്കി ഹരി സിനിമ സംവിധാനം ചെയ്യുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.