പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയം കവര്‍ന്ന നടിയാണ് സായ് പല്ലവി. അന്യഭാഷകളില്‍ സജീവമാണ് ഇപ്പോള്‍ സായ് പല്ലവി. സായ് പല്ലവിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സായ് പല്ലവി കൃഷ്‍ സംവിധാനം ചെയ്യുന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയേക്കുമെന്നാണ് പുതിയ വാര്‍ത്ത. കൃഷ് സായ് പല്ലവിയെ കഥ കേള്‍പ്പിച്ചുവെന്നാണ് വാര്‍ത്ത. സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങുമെന്നും ടോളിവുഡ് വാര്‍ത്തയില്‍ പറയുന്നു.

പവൻ കല്യാണ്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുക. ജാക്വിലിൻ ഫെര്‍ണാണ്ടെസ് ആണ് നായിക. പിരിയോഡിക് സിനിമയാണ് കൃഷ്‍ ചെയ്യുന്നത്. സിനിമയില്‍ സായ് പല്ലവി ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമെന്നാണ് പുതിയ വാര്‍ത്ത.  സിനിമയുടെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. സായ് പല്ലവിയുടെ കഥാപാത്രം സിനിമയില്‍ വഴിത്തിരിവുണ്ടാക്കുന്ന ഒന്നാണ്.

വിരാട പര്‍വം എന്ന സിനിമയാണ് സായ് പല്ലവി നായികയായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.

നാഗ ചൈതന്യയുടെ ലൗവ് സ്റ്റോറി എന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക.