"എല്ലാത്തിനും നന്ദി പറഞ്ഞു കൊണ്ട് രാവിലെ 14 വർഷങ്ങൾക്കു ശേഷം അഭിനയിക്കുന്ന സീരിയൽ 'കൂടെവിടെ'യുടെ ലൊക്കേഷനിലേക്ക്.."
26-ാം വിവാഹ വാര്‍ഷികത്തിന്‍റെ സന്തോഷം പങ്കുവച്ച് നടന്‍ കൃഷ്‍ണകുമാര്‍. ഭാര്യ സിന്ധുവുമൊത്ത് സന്തുഷ്ടമായ വര്‍ഷങ്ങളാണ് കടന്നുപോയതെന്നും ദൈവം എന്ന അദൃശ്യ ശക്തിയെ സ്മരിക്കുന്നുവെന്നും ഭാര്യയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കൃഷ്‍ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 1994 ഡിസംബര്‍ 12നായിരുന്നു ഇരുവരുടെയും വിവാഹം.
കൃഷ്‍ണകുമാര്‍ കുറിക്കുന്നു
"1994 Dec 12.. അന്നാണ് ഞങ്ങൾ വിവാഹിതരായത്. 26 സന്തുഷ്ടമായ വർഷങ്ങൾ. ഇത്രയും കാലം ആരോഗ്യത്തോടെ മുന്നോട്ട് നയിച്ച ദൈവം എന്ന് വിളിക്കുന്ന ആ അദൃശ്യ ശക്തിയെ നന്ദിയോടെ സ്മരിക്കുന്നു. സ്വന്തം കഴിവിൽ ഒന്നും നേടിയില്ല. കിട്ടിയതെല്ലാം വന്നു ഭവിച്ചതാണ്. ഈ സമയത്തു റോന്താ ബെർൺസിന്‍റെ THE SECRET എന്ന പുസ്തകത്തിലെ ഒരു വരി ഓർമ്മയിൽ വന്നു . Gratitude is riches, Complaint is poverty. ഉപകാരസ്മരണ ധനമാണ്, പരാതി ദാരിദ്ര്യമാണ്... വീണ്ടും എല്ലാത്തിനും നന്ദി പറഞ്ഞു കൊണ്ട് രാവിലെ 14 വർഷങ്ങൾക്കു ശേഷം അഭിനയിക്കുന്ന സീരിയൽ "കൂടെവിടെ" യുടെ ലൊക്കേഷനിലേക്ക്. ഇത് വായിക്കുന്ന എല്ലാവർക്കും നന്മകൾ നേരുന്നു. ഞങ്ങളുടെ കുടുംബത്തിനായി ഇതുവരെ നന്മകളും, അനുഗ്രഹങ്ങളും നേർന്നവർക്കും പ്രാർത്ഥനയിൽ ഉൾപെടുത്തിയവർക്കും ഒരായിരം നന്ദി."
നടി അഹാന കൃഷ്‍ണ ഉള്‍പ്പെടെ നാല് പെണ്‍മക്കളാണ് കൃഷ്‍ണകുമാറിന്. എല്ലാവരുംതന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവര്‍. ബിജെപി അനുഭാവിയായ കൃഷ്‍ണകുമാര്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കാര്യമായി രംഗത്തിറങ്ങിയിരുന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 12, 2020, 11:01 AM IST
Post your Comments