മലയാളത്തില്‍ കുറച്ചു കഥാപാത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയനായ നടനാണ് കൃഷ്‍ണ ശങ്കര്‍.  നടി ലിയോണയ്‌‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ സന്തോഷം രസകരമായ വാക്കുകളിലൂടെ കൃഷ്‍ണ ശങ്കര്‍ പങ്കുവെച്ചതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

ലിയോണയ്‍ക്കൊപ്പമുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് കൃഷ്‍ണ ശങ്കര്‍. എന്നിട്ട് ഇങ്ങനെ എഴുതിയിരിക്കുന്നു. ഞാൻ: മലയാളിയാണല്ലേ. ലിയോണ: ഞാൻ മലയാളിയാണ്. പക്ഷേ ആഡ് തമിഴാ. തമിഴ് തെരിയുമാ? ഞാൻ: മലര്‍ മിസ്സിന്റെ ക്ലാസ്സിലിരുന്ന എന്നോടോ. കൃഷ്‍ണ ശങ്കര്‍ എഴുതിയ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നേരം സിനിമയിലൂടെ ശ്രദ്ധേയനായ കൃഷ്‍ണ ശങ്കര്‍ മലര്‍ മിസ് കഥാപാത്രമായി വന്ന പ്രേമത്തിലും അഭിനയിച്ചിരുന്നു.