Asianet News MalayalamAsianet News Malayalam

' വല്ല റോളും ഉണ്ടോ, ലാല്‍ സാറിനോട് പറയുമോ?, തകര്‍പ്പൻ മറുപടിയുമായി കൃഷ്‍ണ ശങ്കര്‍

ഇൻസ്റ്റാഗ്രാം ചോദ്യോത്തര സെഷനില്‍ ആരാധകന്റെ ചോദ്യത്തിന് തകര്‍പ്പൻ മറുപടിയുമായി കൃഷ്‍ണ ശങ്കര്‍.

Krishna Shankar anwer hit
Author
Kochi, First Published May 20, 2021, 4:02 PM IST

നേരം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് കൃഷ്‍ണ ശങ്കര്‍. മാണിക്ക് എന്ന കഥാപാത്രം കൃഷ്‍ണ ശങ്കറിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. തുടര്‍ന്ന് ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് കൃഷ്‍ണ ശങ്കര്‍. ഇപോഴിതാ ഒരു ആരാധകന്റെ ചോദ്യത്തിന് കൃഷ്‍ണ ശങ്കര്‍ നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

കൃഷ്‍ണ ശങ്കര്‍ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരോട് സംവദിക്കുകയായിരുന്നു. എന്റെ പ്രായത്തിലുള്ളവര്‍ക്ക് പറ്റിയ വല്ല റോളും ഉണ്ടോ, ലാല്‍ സാറിനോട് പറയുമോ എന്നായിരുന്നു ചോദ്യം. എന്നാല്‍ ലാലേട്ടനെ ഞാൻ ഒന്ന് കാണട്ടേ, ആദ്യം എന്റെ കാര്യം ശരിയാക്കട്ടെയെന്നായിരുന്നു കൃഷ്‍ണ ശങ്കറിന്റെ മറുപടി. ഏതായാലും കൃഷ്‍ണ ശങ്കറിന്റെ മറുപടി എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

വാതില്‍ എന്ന സിനിമയിലാണ് കൃഷ്‍ണ ശങ്കര്‍ അഭിനയിക്കുന്നുവെന്ന് ഏറ്റവും ഒടുവില്‍ വാര്‍ത്ത വന്നത്.

വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രമാകുന്ന വാതില്‍ എന്ന സിനിമ സര്‍ജു രമാകാന്ത് ആണ് സംവിധാനം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios