അടുത്തകാലത്ത് ഏറ്റവും ജനപ്രീതി നേടിയ മലയാള ചിത്രമാണ് 'കുമ്പളങ്ങി നൈറ്റ്‌സ്'. ട്രെയ്‌ലറിനും പാട്ടുകള്‍ക്കും പിന്നാലെ ചിത്രത്തിലെ ചില പ്രധാന രംഗങ്ങളും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന ബോബി അന്ന ബെന്‍ അവതരിപ്പിക്കുന്ന ബേബിമോളോട് വിവാഹാഭ്യര്‍ഥന നടത്തുന്ന രംഗമാണ് അക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. 2.49 മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗമാണ് ഭാവന സ്റ്റുഡിയോസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

ശ്യാം പുഷ്‌കരന്റെ തിരക്കഥയ്ക്കും മധു സി നാരായണന്റെ സംവിധാന മികവിനുമൊപ്പം ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനമികവുകളും ചര്‍ച്ചയായിരുന്നു. സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഫഹദ് ഫാസിലും അന്ന ബെന്നുമൊക്കെ തകര്‍ത്തഭിനയിച്ചിട്ടുണ്ട് ചിത്രത്തില്‍.