ത്രില്ലറും ആക്ഷനും നിറയ്ക്കാൻ ടിനു പാപ്പച്ചൻ; ചാവേർ ടീസർ എത്തി
ത്രില്ലര്‍ സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാകും ചാവേറെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ടിനു പാപ്പച്ചന്‍ ചിത്രം ചാവേറിന്‍റെ മോഷൻ ടീസർ റിലീസ് ചെയ്തു. പുതുമ നിറച്ചാണ് അണിയറ പ്രവർത്തകർ ടീസർ തയ്യാറാക്കിയിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാകും ചാവേറെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കുഞ്ചാക്കോ ബോബന്റെ ലുക്കും ടീസറിൽ ദൃശ്യമാണ്.
തിയറ്ററുകളില്‍ വിജയം നേടിയ അജഗജാന്തരത്തിനു ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്‍റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യുവിന്‍റേതാണ് ചിത്രത്തിന്‍റെ രചന. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
ഛായാഗ്രഹണം ജിന്‍റോ ജോര്‍ജ്, എഡിറ്റിംഗ് നിഷാദ് യൂസഫ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് റോണക്സ് സെവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, വിഎഫ്എക്സ് എക്സല്‍ മീഡിയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജിയോ എബ്രഹാം, ബിനു സെബ്യാസ്റ്റ്യന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ബ്രിജിഷ് ശിവരാമന്‍, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ എസ്, അനന്ദു വിജയ്. ഡിസൈന്‍സ് മാക്ഗഫിന്‍, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്, മാര്‍ക്കറ്റിംഗ് സ്നേക് പ്ലാന്‍റ്.
'തങ്ക'ത്തിലെ തുറുപ്പുചീട്ട് ഗിരീഷ് കുൽക്കർണി തന്നെ; 'ജയന്ത് സഖൽക്കറാ'യി വിസ്മയിപ്പിച്ച താരം
അതേസമയം, 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍', 'കനകം കാമിനി കലഹം' എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ ആണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു' ശേഷം രതീഷ് ബാലകൃഷ്‍ണനും സന്തോഷ് ടി കുരുവിളയും ഒന്നിച്ച ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.