അരവിന്ദ് സ്വാമിക്കൊപ്പമുള്ള തമാശ വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ. 

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ (Kunchacko Boban). വ്യക്തിപരവും തന്റെ ഓരോ ചിത്രങ്ങളുടെയും വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബൻ പങ്കുവയ്‍ക്കാറുമുണ്ട്. അതിനാല്‍ സാമൂഹ്യമാധ്യമങ്ങളിലും പ്രിയങ്കരനാണ്. അരവിന്ദ് സ്വാമിക്കൊപ്പമുള്ള (Arvind Swamy) ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപോള്‍ കുഞ്ചാക്കോ ബോബൻ.

View post on Instagram

മഴയത്ത് നടക്കുന്ന കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയെയുമാണ് വീഡിയോയില്‍ കാണുന്നത്. നിങ്ങളെ സീനിയര്‍ മറ്റൊരു രീതിയില്‍ റാഗ് ചെയ്യാൻ ശ്രമിക്കുമ്പോള്‍ എന്നാണ് കുഞ്ചാക്കോ ബോബൻ വീഡിയോയ്‍ക്ക് ക്യാപ്ഷൻ ആയി എഴുതിയിരിക്കുന്നത്. സൗഹൃദവും മഴയത്തെ തമാശയും എന്നും കുഞ്ചാക്കോ ബോബൻ സൂചിപ്പിക്കുന്നു. ഫെല്ലിനി ടി പിയുടെ 'ഒറ്റെ'ന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും. 

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ് എന്നീ ബാനറുകളില്‍ ആണ് ഒറ്റ് നിര്‍മിക്കുന്നത്.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനവേളയില്‍ത്തന്നെ ഒറ്റ് ചര്‍ച്ചയായിരുന്നു. ഭരതന്‍റെ സംവിധാനത്തില്‍ 1996ല്‍ പ്രദര്‍ശനത്തിനെത്തിയ 'ദേവരാഗത്തിലാണ് അരവിന്ദ് സ്വാമി ഇതിനുമുന്‍പ് മലയാളത്തില്‍ അഭിനയിച്ചത്. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹണം വിജയ്, വസ്‍ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചമയം റോണക്സ് സേവ്യര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍, ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം.