ആരാധകരോട് വിശേഷങ്ങള്‍ പങ്കുവയ്‍ക്കാൻ സമയം കണ്ടെത്തുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ബാക്ക് ബെഞ്ചിലെ ആള്‍ക്കാരുടെ ജീവിതം എന്നാണ് കുഞ്ചാക്കോ ബോബൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ക്ലാസ്,  സുഹൃത്തിനോട് കടം വാങ്ങിയ യമഹ ഓടിക്കല്‍ എന്നും എഴുതിയിരിക്കുന്നു. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഹെല്‍മെറ്റ് എവിടെ എന്ന് ഒരാള്‍ ചോദിച്ചിരിക്കുന്നു. കുഞ്ചാക്കോ ബോബൻ അതിന് മറുപടിയും പറഞ്ഞിട്ടുണ്ട്. അന്ന് ഹെല്‍മറ്റ് കണ്ടുപിടിച്ചില്ല എന്നാണ് മറുപടി.