മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്തുന്ന താരവുമാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ ക്രിക്കറ്റ് കളിക്കുന്ന ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ചിൻ അപ്, ഹെഡ് സ്റ്റഡി, കണ്ണുകള്‍ നേരെ എന്നൊക്കെ കുഞ്ചാക്കോ ബോബൻ എഴുതിയിട്ടുണ്ട്. ക്രിക്ക് ചാക്കോയെന്ന് ടാഗും. എവിടെയായാലും ക്രിക്കറ്റ് കളിക്കാൻ ഇഷ്‍ടമുണ്ടെങ്കില്‍ അതിന് അവസരം കണ്ടെത്തണമെന്നും എഴുതിയിരിക്കുന്നു. രാജ്യാന്തര താരത്തിന്റെ പോസില്‍ തന്നെയാണ് കുഞ്ചാക്കോ ബോബൻ ബാറ്റ് ചെയ്യുന്നതായി ഫോട്ടോയിലുള്ളതും.  ക്രിക്കറ്റിനോടുള്ള താല്‍പര്യം വ്യക്തമാക്കുന്നതാണ് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍ത ഫോട്ടോകള്‍. എന്തായാലും ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

നിഴലില്‍ നയൻതാരയാണ് നായികയായി എത്തുന്നത്.