മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. സാമൂഹ്യമാധ്യമത്തില്‍ ആരാധകരോട് കുഞ്ചാക്കോ ബോബൻ നിരന്തരം സംവദിക്കാറുമുണ്ട്. ഫോട്ടോകള്‍ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്യാറുമുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെയും മകന്റെയും പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ മകൻ കൈകൊണ്ട് മുഖം മറച്ചിരിക്കുകയാണ് ചിത്രത്തില്‍.

കുഞ്ചാക്കോ ബോബന്റെ ജന്മദിന ആഘോഷത്തില്‍ എടുത്ത ഫോട്ടോയാണ് ഇത്. കൈ കൊണ്ട് മുഖം മറച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബനും മകൻ ഇസഹാക്കും. അപ്പന് ഒരു വയസുകൂടി പ്രായമാകുന്നത് കണ്ടുനിൽക്കാൻ കഴിയാത്തപ്പോൾ എന്നാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. എന്തായാലും ഫോട്ടോയും കുറിപ്പും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. കുഞ്ചാക്കോ ബോബൻ മുമ്പും ഇത്തരം ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. നിഴല്‍ ആണ് കുഞ്ചാക്കോ ബോബൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയ ചിത്രം.

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയ്‍ക്കും ഇസഹാക്ക് എന്ന കുഞ്ഞ് ജനിച്ചത്.

അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന ചിത്രത്തില്‍ നയൻതാരയാണ് നായികയായി അഭിനയിക്കുന്നത്.