ആന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ.

സൈലന്റ് വാലിയില്‍ ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു. സ്‍ഫോടക വസ്‍തു നിറച്ച പൈനാപ്പിള്‍ കഴിച്ചാണ് ഗുരുതരമായി പരുക്കേറ്റ് ആന ചെരിഞ്ഞത്. വലിയ വിവാദമായി മാറിയിരിക്കുകയാണ് സംഭവം. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്ത് എത്തി. ആന നമ്മള്‍ക്ക് എന്തായിരുന്നുവെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബൻ.

നമ്മള്‍ പറഞ്ഞ, പഠിച്ച, എഴുതിയ ആദ്യ വാക്കുകളില്‍ ഒന്ന്. കാണുമ്പോഴെല്ലാം അതിശയത്തോടെയും സന്തോഷത്തോടെയും, കൗതുകത്തോടെയും നോക്കിനിന്ന ഒന്ന്. ഐശ്വര്യത്തിന്റെയും ഗംഭീരത്തിന്റെയും പ്രതീകമയി കാണുന്ന ഒന്ന്. വിശ്വസ്‍തതയുടെയും സഹനത്തിന്റെയും നേര്‍കാഴ്‍ചയായ ഒന്ന്. ആന? എന്ന് കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നു.