കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം.  കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ലോക്ക് ഡൗണ്‍ കാലത്തെ വിരസതയുമുണ്ട്. ക്രിയാത്മകമായ പ്രവര്‍ത്തികള്‍ ഏര്‍പ്പെട്ടും പഴയ കാല ഫോട്ടോകള്‍ പങ്കുവച്ച് രസകരമായും ഇക്കാലം മറികടക്കാനുള്ള ശ്രമത്തിലാണ് താരങ്ങള്‍ അടക്കമുള്ളവര്‍.

കുഞ്ചാക്കോ ബോബൻ ഒരു പഴയ ഫോട്ടോയുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ അഭിനയിച്ച സമയത്തുള്ള ഫോട്ടോയാണ് എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഫോട്ടോയില്‍ നിന്ന് തന്നെ കണ്ടുപിടിക്കൂവെന്ന ചലഞ്ചും കുഞ്ചാക്കോ ബോബൻ മുന്നോട്ടുവച്ചിട്ടുണ്ട്.  കുഞ്ചാക്കോ ബോബനെ പെട്ടെന്ന് അങ്ങനെ കണ്ടിടിക്കാൻ പറ്റാത്ത തരത്തിലുള്ളതാണ് ഫോട്ടോയും.