ലക്ഷ്‍മി ഗോപാലസ്വാമിയുടെ മകനായി കൊച്ചുകൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയിലൂടെയാണ് കാളിദാസ് വെള്ളിത്തിരയിലെത്തിയത്.


ബാലതാരമായി വന്ന് മലയാളികളുടെ മനസ് കീഴടക്കിയ നടനാണ് കാളിദാസ് ജയറാം. ഇപോള്‍ കാളിദാസ് ജയറാം നായകനായി വളര്‍ന്നിരിക്കുന്നു. ഒട്ടേറെ ഹിറ്റുകളും സ്വന്തമാക്കിയിട്ടുണ്ട് കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ കാളിദാസ് ജയറാവും അതേ ചിത്രത്തിലെ നായികയായ ലക്ഷ്‍മി ഗോപാലസ്വാമിയുടെ കൂടെ വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. പുതിയ സിനിമയുടെ പ്രമേയം എന്തെന്ന് വ്യക്തമല്ല. 21 വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസ് ജയറാമുമായി ഒന്നിക്കുന്ന കാര്യം ലക്ഷ്‍മി ഗോപാലസ്വാമി തന്നെയാണ് അറിയിച്ചത്.

ഞങ്ങളുടെ മികച്ച കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ എന്റെ മകനായി അരങ്ങേറ്റം കുറിച്ച പ്രിയപ്പെട്ട കാളിദാസിനെ അതെ സ്നേഹത്തോടും വാത്സല്യത്തോടും കൂടി 21 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി. കാളിദാസിന്റെ മികച കരിയറിനായുള്ള പ്രാര്‍ഥനകളും ആശംസകളും എന്ന് ലക്ഷ്‍മി ഗോപാലസ്വാമി എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇരുവരെയും വീണ്ടും ഒന്നിച്ച് കാണുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ലക്ഷ്‍മി ഗോപാലസ്വാമി തന്നെയാണ് തന്റെയും കാളിദാസ് ജയറാമിന്റെയും ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ലക്ഷ്‍മി ഗോപാലസ്വാമിയും കാളിദാസ് ജയറാമും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട്.

ട്രാൻസിലൂടെ ശ്രദ്ധേയനായ വിൻസെന്‍റ് വടക്കന്റെ തിരക്കഥയില്‍ വിനില്‍ വര്‍ഗീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദുൽഖർ നായകനാകുന്ന സല്യൂട്ട് എന്ന സിനിമയിലും ലക്ഷ്‍മി ഗോപാലസ്വാമി അടുത്തിടെ വേഷമിട്ടിരുന്നു.