നാഗ സന്ന്യാസി കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രമാണ് ലാല്‍ കപ്‍താൻ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സെയ്‍ഫ് അലി ഖാനാണ് നാഗ സന്ന്യാസിയായി ചിത്രത്തില്‍ അഭിനയിക്കുന്നത്.  എൻഎച്ച് 10 ഒരുക്കിയ നവദീപ് സിംഗ് ആണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുന്നത്. പ്രതികാര കഥയാണ് ചിത്രം പറയുന്നത്. അടുത്ത മാസം 18നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.