ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ ഖാൻ ചിത്രമാണ് ലാല്‍ സിംഗ് ഛദ്ധ. ചിത്രത്തിന്റെ പുതുക്കിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

ചിത്രം 2019ല്‍ പ്രഖ്യാപിച്ചത് ആയിരുന്നു. 2020 ഡിസംബര്‍ 25ന് റിലീസ് പ്രഖ്യാപിച്ച ചിത്രം അടുത്ത വര്‍ഷം 2021 ഡിസംബര്‍ 25ലേക്കാണ് മാറ്റിയത്. ചിത്രം വൻ ഹിറ്റാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. തുര്‍ക്കിയില്‍ ചിത്രത്തിന്റെ ചിത്രീകരണം തുടരുകയാണ്. കൊവിഡ് ആണ് സിനിമയുടെ റിലീസ് മാറ്റിമറിച്ചത്. അദ്വൈത് ചന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരീന കപൂര്‍ നായികയായി എത്തുന്നു. ടോം ഹാങ്ക്‍സിന്റെ ഫോറസ്റ്റ് ഗംപ് എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ധ. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു.