Asianet News MalayalamAsianet News Malayalam

പോസ്റ്റര്‍ ഒട്ടിച്ച് ലാല്‍ജോസും താരങ്ങളും; 'സോളമന്‍റെ തേനീച്ചകള്‍' തിയറ്ററുകളില്‍

ചിത്രം ഇന്ന് പ്രദര്‍ശനം ആരംഭിച്ചു

laljose and actors stick posters of solamante theneechakal
Author
Thiruvananthapuram, First Published Aug 18, 2022, 1:34 PM IST

സിനിമാ പ്രൊമോഷനുവേണ്ടി വേറിട്ട വഴികള്‍ പരീക്ഷിക്കുന്നതില്‍ അണിയറക്കാര്‍ ഇന്ന് ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ സ്വന്തം സിനിമ തിയറ്ററുകളിലെത്തുന്നതിന് തലേന്ന് പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ നേരിട്ടുതന്നെ രംഗത്തിറങ്ങിയിരിക്കുകയാണ് ലാല്‍ജോസും താരങ്ങളും. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സോളമന്‍റെ തേനീച്ചകള്‍ തിയറ്ററുകളില്‍ ഇന്ന് പ്രദര്‍ശനം ആരംഭിച്ചു. ഇതിനു മുന്നോടിയായാണ് ലാല്‍ജോസും ചിത്രത്തിലെ താരങ്ങളും കൊച്ചി നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ ഇറങ്ങിയത്. ഇതിന്‍റെ വീഡിയോ അണിയറക്കാര്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, വിൻസി അലോഷ്യസ്, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദര്‍ശന സുദര്‍ശന്‍, ശംഭു, ആഡിസ് ആന്റണി അക്കര, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്‍ണന്‍, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്‍ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്‍, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ എന്നിങ്ങനെയാണ് താരനിര.

എല്‍ ജെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്‍മല്‍ സാബു നിര്‍വ്വഹിക്കുന്നു. തിരക്കഥ പി ജി പ്രഗീഷ്, സംഗീതം  വിദ്യാസാഗര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍, ഗാനരചന വിനായക് ശശികുമാര്‍, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത്ത് കരുണാകരന്‍, കലാസംവിധാനം അജയ് മാങ്ങാട്, ഇല്ലുസ്‌ട്രേഷന്‍ മുഹമ്മദ് ഷാഹിം, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാഘി രാമവര്‍മ്മ, ക്യാമറ അസോസിയേറ്റ് ഫെര്‍വിന്‍ ബൈതര്‍, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍ ജിസന്‍ പോൾ. പിആര്‍ഒ എ എസ് ദിനേശ്.

ALSO READ : തമിഴില്‍ അടുത്ത ബോക്സ് ഓഫീസ് ഹിറ്റ്? ധനുഷിന്‍റെ 'തിരുച്ചിദ്രമ്പലം' ആദ്യ പ്രതികരണങ്ങള്‍

Follow Us:
Download App:
  • android
  • ios