ലാലു അലക്സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇമ്പം. 

ലാലു അലക്സ്, ദീപക് പറമ്പോല്‍ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഇമ്പത്തിന്റെ ടീസർ പുറത്തിറക്കി. സംവിധാനം ശ്രീജിത്ത് ചന്ദ്രനാണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ഇമ്പത്തില്‍ മീര വാസുദേവ്, ദർശന സുദർശൻ, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മുഴുനീള ഫാമിലി എന്‍റര്‍ടെയ്‍ൻര്‍ ചിത്രമായിരിക്കും ഇമ്പം.

വിനീത് ശ്രീനിവാസനു പുറമേ ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്‍ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ഇമ്പത്തിന്റെ ഓഡിയോ റൈറ്റ്സ് നേടിയിരുന്നു. ഛായാഗ്രഹണം നിജയ് ജയന്‍ ആണ്. ഇമ്പം ഒക്ടോബറിലാണ് പ്രദര്‍ശനത്തിന് എത്തുക.

ബാംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. ഡോ മാത്യു മാമ്പ്രയാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അബിന്‍ എടവനക്കാട്, ഡിസൈന്‍സ് രാഹുൽ രാജ് ആണ്.

പി എസ് ജയഹരിയുടെ സംഗീത സംവിധാനത്തില്‍ വിനായക് ശശികുമാറിന്റെ വരികളില്‍ മായികാ എന്ന് തുടങ്ങുന്ന ഗാനം നേരത്തെ റിലീസായിരുന്നു. സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍. ആര്‍ട്ട് ആഷിഫ് എടയാടന്‍ ആണ്. കോസ്റ്റ്യൂം സൂര്യ ശേഖര്‍ നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന്റെ മേക്കപ്പ് മനു മോഹന്‍, സൗണ്ട് റെക്കോർഡിങ് രൂപേഷ് പുരുഷോത്തമൻ, അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്എക്സ് വിനു വിശ്വൻ, ആക്ഷൻ ജിതിൻ വക്കച്ചൻ, സ്റ്റിൽസ് സുമേഷ് സുധാകരൻ, പിആർഒ പി ശിവപ്രസാദ്, മാർക്കറ്റിങ് സ്നേക്ക് പ്ലാന്റ് എൽഎൽപി എന്നിവരാണ് മറ്റ് പ്രവർത്തകർ.

Read More: ബോക്സ് ഓഫീസ് കിംഗ് മോഹൻലാലോ മമ്മൂട്ടിയോ?, 23 വര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക