Asianet News MalayalamAsianet News Malayalam

ആമസോണ്‍ കാടുകളിലെ തീപ്പിടുത്തം: 35 കോടി രൂപയുടെ സഹായവുമായി ഡികാപ്രിയോയുടെ സംഘടന

അഞ്ച് പ്രാദേശിക സംഘടനകള്‍ക്കാണ് സഹായം.

Leonardo DiCaprios Earth alliance fund to donate 5 million dollars in aid amid Amazon fires
Author
Los Angeles, First Published Aug 26, 2019, 3:04 PM IST

ഹോളിവുഡ് നടനെന്ന നിലയില്‍ മാത്രമല്ല പരിസ്ഥിതി പ്രവര്‍ത്തകനായും കയ്യടി നേടുകയാണ് ലിയോനാര്‍ഡോ ഡികാപ്രിയോ. ആമസോണ്‍ കാടുകളിലെ തീപ്പിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുപ്പത്തിയാറ് കോടി രൂപയോളം നല്‍കിയിരിക്കുകയാണ് ഡികാപ്രിയോയുടെ സംഘടന.

ആമസോണ്‍ മഴക്കാടുകളില്‍ വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്‍ച  9,000 ലധികം കാട്ടുതീയാണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഡികാപ്രിയോയുടെ എയര്‍ത്ത് അലയൻസ് എന്ന പരിസ്ഥിതി സംഘടനയാണ് സഹായവുമായി രംഗത്ത് എത്തിയത്. അഞ്ച് പ്രാദേശിക സംഘടനകള്‍ക്കാണ് സഹായം. 35,97,50,000.00 കോടി രൂപ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios