ചെന്നൈ: ഒരു കയ്യില്‍ കുഞ്ഞിനെ നെഞ്ചോടടക്കി മറുകൈ കൊണ്ട് കപ്പില്‍ നിന്നും കുടിക്കുന്ന വിനീത് ശ്രീനിവാസന്‍റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളുടെ ഹൃദയം നിറയ്ക്കുന്നത്. നടി ലിസിയാണ് ഈ നന്മ നിറഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഗായകന്‍, നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വിനീത് ഒരു നല്ല അച്ഛന്‍ കൂടിയാണെന്നും യുവതലമുറയില്‍പ്പെട്ട പിതാക്കന്‍മാര്‍ക്ക് മാതൃകയാണെന്നും ചിത്രം പങ്കുവെച്ചു കൊണ്ട് ലിസി കുറിച്ചു. ചെന്നൈയില്‍ ഹെലന്‍ സിനിമയുടെ സെലിബ്രിറ്റി ഷോയ്ക്കിടെയാണ് ലിസി ചിത്രം പകര്‍ത്തിയത്.