വിജയ്‍യും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം എന്ന നിലയിലും 'കൈതി'യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മാസ്റ്റര്‍
ലോകേഷ് കനകരാജ് എന്ന സംവിധായകന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു കൈതി. കാര്‍ത്തി നായകനായെത്തിയ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കേരളത്തിലുള്‍പ്പെടെ ആരാധകരുണ്ടായി. കൈതിയുടെ വിജയത്തിന് പിന്നാലെ ലോകേഷ് ഒരുക്കിയ, വിജയ് നായകനാവുന്ന മാസ്റ്റര്‍ ഇതിനകം തീയേറ്ററുകളില്‍ എത്തേണ്ട ചിത്രമായിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നിലവില്‍ അനിശ്ചിതമായി തുടരുകയാണ്. എന്നാല്‍ ഇപ്പോഴിതാ തന്‍റെ പുതിയ ചിത്രം പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍.
മാസ്റ്റര്‍ റിലീസിന് മുന്‍പുതന്നെ അടുത്ത സംവിധാന സംരംഭത്തെക്കുറിച്ചുള്ള ലോകേഷ് കനകരാജിന്‍റെ പ്രഖ്യാപനം വരും. പ്രഖ്യാപനം ബുധനാഴ്ച വൈകിട്ട് ആറിന് ഉണ്ടാവുമെന്ന് ലോകേഷ് ട്വിറ്ററിലൂടെ അറിയിച്ചു.
വിജയ്‍യും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം എന്ന നിലയിലും 'കൈതി'യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മാസ്റ്റര്‍. കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സിനിമകളില്‍ ഒന്നായിരുന്ന ചിത്രം ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. മാളവിക മോഹന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍.
