Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണിനു ശേഷം തീയേറ്ററില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാവാന്‍ 'ലവ്'; റിലീസ് തീയ്യതി

കൊവിഡ് കാലയളവില്‍ സര്‍ക്കാര്‍ നിബന്ധമകള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് ഇത്. ജൂണ്‍ 22ന് ആരംഭിച്ച ചിത്രീകരണം ജൂലൈ 15നാണ് അവസാനിച്ചത്. 

love is the first indian movie to release post lock down
Author
Thiruvananthapuram, First Published Oct 7, 2020, 8:02 PM IST

ലോക്ക് ഡൗണിനു ശേഷം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാവാന്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന 'ലവ്'. രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും നായികാ നായകന്മാരാവുന്ന ചിത്രം ഈ മാസം 15നാണ് തീയേറ്ററുകളിലെത്തുക. പക്ഷേ ഗള്‍ഫിലെ തീയേറ്ററുകളിലാണ് ചിത്രം ഈ ദിവസം എത്തുക. കേരളത്തിലുള്‍പ്പെടെ ഇന്ത്യന്‍ റിലീസ് എപ്പോഴെന്നത് അണിയറക്കാര്‍ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആഷിക് ഉസ്‍മാന്‍ ആണ് ഗള്‍ഫ് തീയേറ്റര്‍ റിലീസിന്‍റെ കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഹോം സ്ക്രീന്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റും ഗോള്‍ഡന്‍ സിനിമയുമാണ് ചിത്രത്തിന്‍റെ ഗള്‍ഫ് വിതരണക്കാര്‍.

കൊവിഡ് കാലയളവില്‍ സര്‍ക്കാര്‍ നിബന്ധമകള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് ഇത്. ജൂണ്‍ 22ന് ആരംഭിച്ച ചിത്രീകരണം ജൂലൈ 15നാണ് അവസാനിച്ചത്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. 'ഉണ്ട'യ്ക്കു പുറമെ 'അനുരാഗ കരിക്കിന്‍വെള്ളം' എന്ന ചിത്രവും ഖാലിദ് സംവിധാനം ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios