Asianet News MalayalamAsianet News Malayalam

'പ്രണയിനിയുമൊത്തുള്ള ആഘോഷം പോലെ മറ്റൊന്നില്ല, മാധുരി ദീക്ഷിതിന്റെ ഭര്‍ത്താവ് പറയുന്നു!

മാധുരി ദീക്ഷിതിനൊപ്പമുള്ള ജന്മദിന ആഘോഷത്തെ കുറിച്ച് ശ്രീറാം നേനെ.

Loving Life With My Sweetheart Sriram Nene Posts A Picture With Madhuri Dixit
Author
Mumbai, First Published Feb 6, 2021, 7:54 PM IST

കുടുംബ ജീവിതത്തിന്റെ സന്തോഷങ്ങള്‍ പങ്കുവയ്‍ക്കുന്ന താരമാണ് മാധുരി ദീക്ഷിത്. കുടുംബം തനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് എന്ന് മാധുരി ദീക്ഷിത് പറയാറുണ്ട്. ഭര്‍ത്താവ് ശ്രീറാം നേനെയോടുള്ള സ്‍നേഹം വ്യക്തമാക്കിയുള്ള ഫോട്ടോകളും മാധുരി ദീക്ഷിത് ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ മാധുരി ദീക്ഷിതിന്റെയും ശ്രീറാം നേനെയുടെയും ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ശ്രീറാം നേനെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ശ്രീറാം നേനെ എഴുതിയ ക്യാപ്ഷൻ ഇരുവരും തമ്മിലുള്ള സ്‍നേഹം വ്യക്തമാക്കുന്നു.

ശ്രീറാമിന്റെ ജന്മദിന ആഘോഷത്തിന് മുന്നോടിയായി എടുത്തതാണ് ഫോട്ടോ. എന്റെ പ്രണയിനിയുമായി ജീവിതം ആസ്വദിക്കുന്നു. പ്രകൃതിയില്‍ നിങ്ങൾ ഇഷ്‍ടപ്പെടുന്നവരുമായി ജന്മദിനത്തിന് മുമ്പുള്ള ആഘോഷം പോലെ ഒന്നുമില്ല എന്നാണ് ശ്രീറാം എഴുതിയിരിക്കുന്നത്. ശ്രീറാമിന് ആശംസയുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഭാര്യ മാധുരി ദീക്ഷിതിന് ഒപ്പമുള്ള ഫോട്ടോ ശ്രീറാം നേനെ ഷെയര്‍ ചെയ്‍തിരിക്കുന്നു. അടുത്തിടെ വിവാഹ വാര്‍ഷികത്തില്‍ മനോഹരമായ കുറിപ്പുമായി മാധുരി ദീക്ഷിത് രംഗത്ത് എത്തിയിരുന്നു.

ഒരുമിച്ചുള്ള യാത്ര ആരംഭിച്ചതിനെ കുറിച്ചായിരുന്നു മാധുരി ദീക്ഷിത് എഴുതിയത്.

അറിൻ, റായൻ എന്നീ രണ്ട് മക്കളാണ് ശ്രീറാം നേനെ- മാധുരി ദീക്ഷിത് ദമ്പതിമാര്‍ക്കുള്ളത്.

Follow Us:
Download App:
  • android
  • ios