മോഹൻലാലിനെ ഒരുപാട് മാസങ്ങള്‍ക്ക് ശേഷമാണ് താൻ കണ്ടത് എന്നും എം ജി ശ്രീകുമാര്‍.

വളരെ അടുത്ത സുഹൃത്തുക്കളാണ് മോഹൻലാലും സിനിമ പിന്നണി ഗായകൻ മോഹൻലാലും. മോഹൻലാല്‍ നായകനായ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ക്കായി എം ജി ശ്രീകുമാര്‍ പാടിയിട്ടുമുണ്ട്. മോഹൻലാലിനെ വീണ്ടും കണ്ടതിന്റെ സന്തോഷം ഫോട്ടോ പങ്കിട്ട് വ്യക്തമാക്കുകയാണ് എം ജി ശ്രീകുമാര്‍. മോഹൻലാലിനെ ഒരുപാട് മാസങ്ങള്‍ക്ക് ശേഷമാണ് താൻ കണ്ടതെന്നും എം ജി ശ്രീകുമാര്‍ വ്യക്തമാക്കുന്നു.

ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാൻ എന്റെ സ്വന്തം ലാലുവിനെ കണ്ടു. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം നേരിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ. ഒരുപാട് സംസാരിച്ചു, ഭക്ഷണം കഴിച്ചു. ഓർമകൾ മരിക്കുമോ ഓളങ്ങൾ നിലയ്ക്കുമോ ലവ് യൂ ലാലു എന്നാണ് ഫോട്ടോ പങ്കുവെച്ച് എം ജി ശ്രീകുമാര്‍ എഴുതിയിരിക്കുന്നത്.

ജീത്തു ജോസഫിന്റെ പുതിയ മോഹൻലാല്‍ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. നീതി തേടുന്നു'വെന്നാണ് നേരിന്റെ ടാഗ്‍ലൈൻ. ശാന്തി മായാദേവിയും ജീത്തുവും ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു. പ്രിയാമണിയും നേരില്‍ ഒരു വേഷത്തിലുണ്ട്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. സതീഷ് കുറുപ്പാണ് നേരിന്റെ ഛായാഗ്രാഹണം. വിഷ്‍ണു ശ്യാമാണ് നേരിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം 'വൃഷഭ'യും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സംവിധാനം നന്ദ കിഷോര്‍ ആണ്. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ 'വൃഷഭ' തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്.

Read More: കീര്‍ത്തി സുരേഷും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന് പ്രചരണം, പ്രതികരിച്ച് നടിയുടെ അച്ഛൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക