നവാഗതനായ രാകേഷ് ബാല സംവിധാനം ചെയ്ത ചിത്രം

മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനമാരംഭിച്ചു. വിഹാന്‍, ജെയ്സണ്‍, മാധുരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാകേഷ് ബാല രചനയും സംവിധാനവും നിര്‍വ്വഹിച്ച മാര്‍ജാര ഒരു കല്ലുവച്ച നുണ എന്ന ചിത്രമാണ് അത്. 2020 ജനുവരിയില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. നാലര വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സൈന പ്ലേയിലൂടെ ചിത്രം കാണാനാവും.

ഫിന്‍ഫി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സുനിരാജ് കാശ്യപ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ സുധീര്‍ കരമന, ഹരീഷ് പേരടി, ടിനി ടോം, നോബി, കൊല്ലം സുധി, അഭിരാമി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജെറി സൈമണ്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് കിരണ്‍ ജോസ് സംഗീതം പകര്‍ന്നിരിക്കുന്നു. പശ്ചാത്തല സംഗീതം ജിസണ്‍ ജോര്‍ജ്, കല മനു പെരുന്ന, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം ലേഖ മോഹന്‍, സ്റ്റില്‍സ് നവീന്‍, പരസ്യകല യെല്ലോ ടൂത്ത്, എഡിറ്റര്‍ ലിജോ പോള്‍, സ്റ്റണ്ട് റണ്‍ രവി, പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍ സുനീഷ് വൈക്കം, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

ഒരു ത്രില്ലര്‍ ആയിരിക്കുമ്പോള്‍ത്തന്നെ ക്രൈം, ഫാന്‍റസി, കോമഡി, മിസ്റ്ററി ജോണറുകളുടെയൊക്കെ അംശങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. ശന്തനു എന്ന കള്ളന്‍റെ കഥയാണ് മാര്‍ജാര. സ്ത്രീകളെ ആകര്‍ഷിക്കുന്നതിലൂടെയാണ് അയാള്‍ വീടുകളില്‍ മോഷണം പ്ലാന്‍ ചെയ്യുന്നത്. അത്തരത്തില്‍ ഒരു മോഷണശ്രമത്തിനിടെ ശന്തനുവിന് സംഭവിക്കുന്ന അപ്രതീക്ഷിത സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്‍റെ പ്ലോട്ട് രൂപപ്പെടുന്നത്. 

ALSO READ : ഇതാണ് 'സെക്രട്ടറി അവറാന്‍'; ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ 'റൈഫിള്‍ ക്ലബ്ബി'ല്‍ ദിലീഷ് പോത്തന്‍

Maarjaara Oru Kalluvacha Nuna | OTT Trailer | Raakesh Baala | Mullappally Productions | Saina Play