രാജ്യത്തൊട്ടാകെ ആരാധകരുള്ള നടനാണ് മാധവൻ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ നടൻ. സിനിമയ്‍ക്കു പുറത്തെ വിശേഷങ്ങളും പങ്കുവച്ചുള്ള മാധവന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മകൻ വേദാന്തിന്റെ നേട്ടങ്ങളെ കുറിച്ച് പറയാനും മാധവൻ എന്നും ശ്രദ്ധ കാട്ടാറുണ്ട്. സ്വിമ്മിംഗില്‍ മകൻ നേട്ടം സ്വന്തമാക്കിയതിന്റെ തത്സമയ ദൃശ്യങ്ങള്‍ ടെലിവിഷൻ കണ്ടതിന്റെ സന്തോഷമാണ് മാധവൻ ഏറ്റവുമൊടുവില്‍ പങ്കുവെച്ചിരിക്കുന്നത്.

ടെലിവിഷനിലെ തത്സമയ ദൃശ്യങ്ങളുടെ വീഡിയോ ആണ് മാധവൻ പങ്കുവച്ചിരിക്കുന്നത്. മകൻ വിജയിക്കുന്നതിന്റെ തത്മയ ദൃശ്യം സ്‍പോര്‍ട്‍സ് ചാനലില്‍ കാണുകയെന്നത് വലിയ അനുഗ്രഹമാണ്. വല്ലാത്തൊരു അനുഭവമാണ്. പക്ഷേ അത് ദൈവത്തിന്റെ അനുഗ്രഹവും അമ്മയുടെയും അവന്റെയും അദ്ധ്വാനവും കൊണ്ടാണ്. സന്തോഷം- മാധവൻ എഴുതിയിരിക്കുന്നു. 2019ല്‍ നടന്ന ഏഷ്യൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പില്‍ വേദാന്ത് ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയിരുന്നു.