മാധവൻ രത്തൻ ടാറ്റയായി അഭിനയിക്കുന്നുവെന്ന് വാര്‍ച്ച പ്രചരിച്ചിരുന്നു. സുധ കൊങര രത്തൻ ടാറ്റയുടെ ജീവിതം ആസ്‍പദമാക്കി സിനിമയെടുക്കുന്നുവെന്നായിരുന്നു വാര്‍ത്ത. മാധവന്റെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കി മാധവൻ രംഗത്ത് എത്തിയിരിക്കുന്നു. അങ്ങനെയൊരു ചര്‍ച്ചയേ നടന്നിട്ടില്ല എന്നാണ് മാധവൻ പറയുന്നത്. 2021ല്‍ സിനിമ എത്തുമായിരുന്നു വാര്‍ത്ത.

നിര്‍ഭാഗ്യവശാല്‍ അത് ഒട്ടും ശരിയല്ല. ചില ആരാധകരാണ് പോസ്റ്റര്‍ ഉണ്ടാക്കിയത്. അത്തരമൊരു പ്രോജക്റ്റ് ഇല്ല. പോസ്റ്ററും പങ്കുവെച്ച് മാധവൻ പറഞ്ഞു. മാധവൻ രത്തൻ ടാറ്റയാകുന്നുവെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. എന്തായാലും മാധവന്റെ തന്നെ പ്രസ്‍താവനയോട് അക്കാര്യത്തില്‍ വ്യക്തത വന്നിരിക്കുന്നത്.

അനുഷ്‍ക ഷെട്ടി നായികയായ നിശബ്‍ദം ആണ് മാധവൻ അഭിനിയിച്ച് ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം.

നമ്പി നാരായണനായി താൻ അഭിനയിക്കുന്ന ചിത്രം മാധവൻ സംവിധാനവും ചെയ്യുന്നുണ്ട്.