അമേരിക്കൻ ഗായികയും നടിയുമായ മഡോണയുടെ ജീവിത കഥ പറയുന്ന സിനിമ വരുന്നു. മഡോണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുക എന്നതാണ് ഏറ്റവും പ്രത്യേകത.

ഒരു കലാകാരി, സംഗീതജ്ഞ, നർത്തകി - ഒരു മനുഷ്യൻ എന്ന നിലയിൽ ജീവിതത്തിലെ അവിശ്വസനീയമായ യാത്ര ലോകത്തിന് കൈമാറാൻ ആണ് സിനിമയിലൂടെ ശ്രമം എന്ന് മഡോണ പറയുന്നു. സംഗീതത്തിനായിരിക്കും സിനിമയില്‍ പ്രധാനം. സംഗീതമാണ് എന്നെ വളര്‍ത്തിയത്. കലയാണ് തന്നെ ജീവിപ്പിച്ചുനിര്‍ത്തുന്നത് എന്നും മഡോണ പറയുന്നു. പറയാത്തതും പ്രചോദനകരവുമായ ഒരുപാട് കഥകള് പറയാൻ എന്നെക്കാള്‍ മികച്ചത് ആരാണ്. തന്റെ ജീവിതം എന്റെ കാഴ്‍ചപ്പോടെ തന്നെ പറയേണ്ടതുണ്ട് എന്നും മഡോണ പറയുന്നു. ചിത്രത്തിന്റെ എഴുത്തിലും മഡോണ പങ്കാളിയാകും.