അജയ് ദേവ്ഗണ്‍ നായകനാകുന്ന പുതിയ സിനിമയാണ് മൈദാൻ. ചിത്രത്തിന്റെ ടീസര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.  ഫുട്ബോള്‍ പരിശീലകനായ സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാൻ ആയിട്ടാണ് അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 1951ലും 1962ലും ഇന്ത്യയെ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പരിശീലകനാണ് സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാൻ.  

ടീസര്‍ പോസ്റ്ററില്‍ ആരുടെയും മുഖം കാണിക്കുന്നില്ല. ചെളി നിറഞ്ഞ മൈതാനത്ത് നില്‍ക്കുന്ന ഫുട്ബോള്‍ താരങ്ങളെയാണ് പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അമിത് രവിന്ദെര്‍നാഥ് ശര്‍മ്മ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രത്തിന്റെ ടീസര്‍ എന്ന് റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല. ടീസര്‍ തയ്യാറായി എന്നുമാത്രമാണ് പോസ്റ്ററിനൊപ്പം പറഞ്ഞിരിക്കുന്നത്.