മാളവിക ഓണം ആഘോഷിച്ചത് ബാല്യകാല സുഹൃത്തിനും കുടുംബത്തിനും ഒപ്പം. 

മലയാളത്തില്‍ തന്നെ അരങ്ങേറി അന്യഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടിയാണ് മാളവിക മോഹനൻ. ഏറ്റവും ഒടുവില്‍ വിജയ്‍യുടെ നായികയായും മാളവിക മോഹനൻ അഭിനയിച്ചു. ഇതിനകം തന്നെ ഹിറ്റുകളുടെ ഭാഗമാകാനും മാളവിക മോഹനന് കഴിഞ്ഞു. ഇപോഴിതാ ബാല്യകാല സുഹൃത്തുക്കള്‍ക്കും കുടുംബത്തോടും ഒപ്പം ഓണം ആഘോഷിച്ച വിശേഷം പങ്കുവയ്‍ക്കുകയാണ് മാളവിക മോഹനൻ.

View post on Instagram

മാളവിക മോഹനന്റെ ബാല്യകാല സുഹൃത്ത് ആരെന്ന് അറിയുമ്പോഴാണ് ചിലര്‍ അമ്പരക്കുക. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങിച്ച വിക്കി കൗശലാണ് ആ ബാല്യകാല സുഹൃത്ത്. ഓണസദ്യയുടെ ഫോട്ടോ വിക്കി കൗശലും പങ്കുവെച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ മാളവിക മോഹനനും പങ്കുവെച്ചു.

ബോളിവുഡില്‍ അടക്കം ഒട്ടേറെ സിനിമകളുടെ ഛായാഗ്രാഹണം നിര്‍വഹിച്ച മലയാളി ക്യാമറാമാനും മാളവികയുടെ അച്ഛനുമായ കെ യു മോഹനനും വിക്കി കൗശലിന്റെ അച്ഛനും ആക്ഷൻ കൊറിയോഗ്രാഫറുമായി ഷാം കൗശലും കുടുംബസുഹൃത്തക്കളാണ്.

ഓണസദ്യയവും പൂക്കളുമൊക്കെയായാണ് മാളവിക മോഹനനും വിക്കി കൗശലും കുടുംബവും ആഘോഷിച്ചത്.