വസ്ത്രധാരണത്തിന്‍റെ പേരില്‍ പലപ്പോഴും ആക്ഷേപങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയാകാറുണ്ട് നടിമാര്‍. ഇത്തരം ആക്ഷേപങ്ങള്‍ക്ക് ചില നടിമാര്‍ കണക്കിന് മറുപടി നല്‍കാറുണ്ട്. എന്നാല്‍ ചിലരാകട്ടെ ഫോട്ടോ തന്നെ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടും.

വസ്ത്രധാരണത്തിലെ മാന്യതയെക്കുറിച്ച് ക്ലാസ് എടുക്കാന്‍ വന്നവര്‍ക്ക് നടി മാളവിക മോഹനന്‍ നല്‍കിയ മറപടിയാണ് കിടിലം. സ്ലീവ് ലസ് ടീ ഷര്‍ട്ടും ഷോര്‍ട്സുമിട്ട് റഫ് ലുക്കിലുള്ള ഒരു ഫോട്ടോ ഇന്നലെ മാളവിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ച് നിരവധി മോശം കമന്‍റസും അഭിപ്രായങ്ങളുമുണ്ടായത്രേ. 

എന്നാല്‍ അതേ ഡ്രസിലുള്ള മറ്റൊരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് വിമര്‍ശിച്ചവരുടെ വായടച്ചിരിക്കുകയാണ് മാളവിക. എങ്ങനെ മാന്യതയുള്ള ഒരു സ്ത്രീ വസ്ത്രം ധരിക്കണമെന്ന് നിരവധി കമന്‍റ്സുകള്‍ കിട്ടി. ഇഷ്ടമുള്ളത് ധരിച്ചുകൊണ്ട് മാന്യമായി ഇരി്ക്കുന്ന തന്‍റെ മറ്റൊരു ചിത്രമിതാ എന്ന് കുറിച്ചുകൊണ്ടാണ് മാളവിക ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.