മലയാളി താരം മാളവിക മോഹനൻ വിജയ്‍യുടെ നായികയാകുന്നു. ഇതാദ്യമായിട്ടാണ് മാളവിക മോഹൻ തമിഴില്‍ നായികയായി എത്തുന്നത്.

ലോകേഷ് കനഗരാജ് ആണ് ചിത്രം ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രമേയമത്തെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ദളപതി 64 എന്ന് വിളിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. . അതേസമയം സിനിമയില്‍ വിജയ്‍യുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. വിജയ് ഒരു സംവിധായകന്റെ വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. ദളപതി 64നെ കുറിച്ച് ഇപ്പോള്‍ സംസാരിക്കാൻ കഴിയില്ലെന്നാണ് ലോകേഷ് കനഗരാജ് പറയുന്നത്.. വളരെ പ്രാഥമിക ഘട്ടത്തിലാണ്. സിനിമയെ കുറിച്ച് സംസാരിക്കാൻ ഇപ്പോള്‍ എനിക്ക് കഴിയില്ല. പക്ഷേ ഒരു കാര്യത്തില്‍ എനിക്ക് ഗ്യാരന്റി നല്‍കാനാകും. വിജയ്‍യെ മുമ്പ് കണ്ട സിനിമയിലേതു പോലെ ആയിരിക്കില്ല. അത് എനിക്ക് ഉറപ്പുതരാൻ കഴിയും- ലോകേഷ് കനഗരാജ് പറയുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സത്യൻ സൂര്യൻ ആണ് ഛായാഗ്രാഹകൻ. അടുത്തമാസം അവസാനമോ തൊട്ടടുത്ത മാസം ആദ്യമോ ആയിരിക്കും ചിത്രീകരണം തുടങ്ങുക.