മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'മാമാങ്ക'ത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തെത്തി. വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങിയ ചിത്രം നിര്‍മ്മാണഘട്ടത്തില്‍ ആവശ്യപ്പെട്ട വലിയ അധ്വാനം ഈ മേക്കിംഗ് വീഡിയോയില്‍ കണ്ടറിയാം. 3.25 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയ വീഡിയോ.

50 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് രാജ മുഹമ്മദ്. സംഘട്ടനം ശ്യാം കൗശല്‍. അസോസിയേറ്റ് ഡയറക്ടര്‍ ഉല്ലാസ് കൃഷ്ണ. മാമാങ്കം കാലഘട്ടം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങിലായിരുന്നു ചിത്രീകരണം. എറണാകുളം നെട്ടൂരില്‍ തയ്യാറാക്കിയ 18 ഏക്കറോളം വിസ്തൃതിയിലുള്ള സെറ്റിലായിരുന്നു ഫൈനല്‍ ഷെഡ്യൂളിന്റെ ചിത്രീകരണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.